
കനത്ത ചൂട് ; വെന്തുരുകി ഒമാൻ , താപനില 50 ഡിഗ്രിസെൽഷ്യസിനരികെ
കനത്ത ചൂടിൽ വെന്തുരുകി ഒമാൻ. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഹിറയിലെ ഹംറാ ഉ ദ്ദുറൂഅ് സ്റ്റേഷനിലാണ്. 49.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്. അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 49.0 ഡിഗ്രി സെൽഷ്യസും ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 48.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ദാഹിറ ഗവർണറേറ്റിലെ ഇബ്രി സ്റ്റേഷനിൽ 48.3 , ലിവ സ്റ്റേഷനിൽ…