
സംസ്ഥാനത്ത് വേനൽമഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളിൽ ഇടവിട്ട് മഴ പെയ്തിരുന്നുവെങ്കിലും വടക്കൻ ജില്ലകളിലേക്ക് മഴയെത്തിയിരുന്നില്ല. എന്നാൽ ഇന്നത്തെ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്….