
ബഹിരാകാശത്ത് ഉപഗ്രഹം പൊട്ടിത്തെറിച്ചു; 4,300 ടൺ മാലിന്യം കൂടി; ഭൂമിക്ക് ആപത്താകാമെന്ന് വിദഗ്ധർ
ആശങ്കാജനകമായ രീതിയിൽ ബഹിരാകാശമാലിന്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിന്റെ നിരക്കിൽ വീണ്ടും വർധന ഉണ്ടായി. ബോയിങ് കമ്പനിയുടെ ഈ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിൽ വെച്ചാണ് 20 കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്. ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകൾക്കു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. 2016ൽ വിക്ഷേപിച്ച ഉപഗ്രഹം 2017ൽ ഭ്രമണപഥത്തിലെത്തി. ഈ പൊട്ടിതെറിയോടെ ഇപ്പോഴുള്ള ബഹിരാകാശ മാലിന്യത്തിന്റെ കൂട്ടത്തിൽ…