
ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കും, മണ്ഡലകാലം അട്ടിമറിക്കാൻ നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്പോട്ട് ബുക്കിങ് വിവാദത്തിൽ ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീപ്രവേശന വിധിയെ തുടർന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. ശബരിമലയിൽ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാർ സംഘടനകൾ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുൾപ്പെടെ പ്രദേശങ്ങളിൽ…