
സൗദിയിൽ ഇനി ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പിടിവീഴും; ട്രാഫിക് ക്യാമറകൾ പ്രവർത്തനം തുടങ്ങി
സൗദിയിൽ വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ഇനി ട്രാഫിക് ക്യാമറ പിടികൂടും, വൻതുകയാകും പിഴ നൽകേണ്ടി വരിക. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിന്റെ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ ക്യാമറ സ്വമേധയാ കണ്ടെത്തുന്നതാണ് പുതിയ സംവിധാനം. ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ …