
തൊഴിൽനഷ്ട ഇൻഷുറൻസ്: പിഴ ചുമത്തിത്തുടങ്ങി
തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്തവർക്ക് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കനത്ത പിഴ ചുമത്തിത്തുടങ്ങി. പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഒക്ടോബർ ഒന്നിന് അവസാനിച്ച സാഹചര്യത്തിലാണ് നിയമലംഘകരെ കണ്ടെത്തി മന്ത്രാലയം പിഴ ചുമത്തുന്നത്. 400 ദിർഹമാണ് പിഴ. യു.എ.ഇയിലുടനീളം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തെങ്കിലും മൂന്നു മാസത്തിൽ കൂടുതൽ പ്രീമിയം തുക അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്നും മാനവ…