
മശ്രിഖ് മെട്രോ സ്റ്റേഷൻ ഇനി ‘ഇൻഷുറൻസ് മാർക്കറ്റ്’
മശ്രിഖ് മെട്രോ സ്റ്റേഷന്റെ പേര് ഇനി ‘ഇൻഷുറൻസ് മാർക്കറ്റ്’. യു.എ.ഇയിലെ ഏറ്റവും വലിയ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ‘ഇൻഷുറൻസ് മാർക്കറ്റി’ന് പേര് നൽകാനുള്ള അവകാശം ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് അനുവദിച്ചത്. 1995 മുതൽ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന കമ്പനിയാണിത്. അടുത്ത 10 വർഷത്തേക്ക് മശ്രിഖ് സ്റ്റേഷൻ പൂർണമായും ‘ഇൻഷുറൻസ് മാർക്കറ്റ്’ മെട്രോ സ്റ്റേഷൻ എന്ന നിലയിൽ പുനർനാമകരണംചെയ്യും. ദുബൈ മെട്രോയുടെ റെഡ് ലൈനിൽ ‘മാൾ ഓഫ് ദ എമിറേറ്റ്സ്’ സ്റ്റേഷനും ‘ദുബൈ ഇന്റർനെറ്റ് സിറ്റി’ സ്റ്റേഷനും ഇടയിലാണ് ഈ…