നിറത്തിൻ്റെ പേരിൽ അവഹേളനം നേരിട്ടതിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം ; വരനും കുടുംബത്തിനും എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

മലപ്പുറത്ത് നിറത്തിന്റെ പേരിൽ ഭർതൃവീട്ടുകാരിൽനിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് അബ്ദുൽ വാഹിദിനും വീട്ടുകാർക്കുമെതിരെ പൊലീസ് നടപടി. ഭർതൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്. ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാൻ കമ്മിഷൻ ഡയറക്ടർക്കും സിഐക്കും ചെയർപേഴ്സൻ അഡ്വ. പി. സതീദേവി നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു….

Read More

പേളി വിളിച്ചു, എന്നാൽ മോശമായി സംസാരിച്ച് ഫോൺ കോൾ കട്ട് ചെയ്തു; മെറീന മൈക്കിൾ

ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെയാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയത്. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നാണ് മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് ആ പ്രമുഖയായ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. പിന്നീട് മെറീന പറഞ്ഞ അവതാരക പേളിയാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തി. ഈ വിഷയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ പേളിയും പ്രതികരിച്ച് എത്തിയിരുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും…

Read More

എന്ത് കഴിക്കുന്നുവെന്നത് ഒരോരുത്തരുടെയും അവകാശം; രാഹുലിൻെറ ‘മട്ടൺ വീഡിയോ’ വിശ്വാസികളെ അപമാനിക്കാൻ: മോദി

രാഹുൽ ഗാന്ധിയും തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ ഇട്ടത് വിശ്വാസികളെ അപമാനിക്കാനെന്ന് നരേന്ദ്ര മോദി. നവരാത്രിയുടെ സമയത്ത് നോൺവെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസിക അവസ്ഥയോടെയാണ് ഇവർ നല്കുന്നതെന്ന് മോദി ചോദിച്ചു. ഇത് ആരെ സന്തോഷിപ്പിക്കാനാണ്?. മുഗൾ മനോഭാവത്തോടെയാണ് ഇത്തരം വീഡിയോകൾ നല്കുന്നതെന്നും മോദി ആരോപിച്ചു. ഹിന്ദുക്കൾ ഉപവാസം അനുഷ്ഠിക്കുന്ന സമയങ്ങളിൽ വീഡിയോ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉധംപൂരിലെ റാലിയിൽ മോദി ഹിന്ദു വികാരം ഉയർത്താൻ ശ്രമിച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ട് വരാനും മോദി…

മെഗാ ഫോണിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷം; ശ്രീജിത്തിനെതിരെ കേസ്

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോൺ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. സഹോദരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്. മെഗാ ഫോണിലൂടെ കേട്ടാൽ അറപ്പുളവാക്കുന്ന ഭാഷയിലാണ് ശ്രീജിത്ത് അസഭ്യ വർഷം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യ വർഷം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവരേയും മാധ്യമപ്രവർത്തകരേയും ശ്രീജിത്ത് ഇത്തരത്തിൽ അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Read More

നിരുപാധികം പിൻവലിച്ച് മാപ്പുപറയണം; കെ.എം ഷാജിക്കെതിരെ പി.കെ ശ്രീമതി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീ​ഗ് നേതാവ് കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ. പരാമർശം അപലപനീയമാണ്. നിരുപാധികം പിൻവലിച്ച് മാപ്പുപറയണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മലപ്പുറം കുണ്ടൂർ അത്താണി മുസ്‌ലീം ലീഗ് സമ്മേളന വേദിയിലാണ് മന്ത്രി വീണാ ജോ‍ർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം. ഒരു ആരോഗ്യമന്ത്രിയ്ക്കെതിരെയെന്നല്ല ഒരു സ്ത്രീയെയും ഇങ്ങനെ പൊതു മധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം…

Read More