
ഷുഗർ നില ഉയർന്നു; കേജ്രിവാളിന് ജയിലിൽ ഇൻസുലിൻ നൽകി
തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷുഗർ നില ഉയർന്നതിനാൽ ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടർന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് കേജ്രിവാൾ ആരോപിച്ചിരുന്നു. അതേസമയം എംയിസിൽനിന്നുള്ള വിദഗ്ധരുമായി നടത്തിയ വിഡിയോ കൺസൾട്ടേഷനിൽ ഇക്കാര്യം കേജ്രിവാൾ ഉന്നയിച്ചിട്ടില്ലെന്നാണ് ജയിൽ അധികൃതരുടെ വാദം. ഇൻസുലിൻ ആവശ്യമാണെന്നു കേജ്രിവാൾ പറഞ്ഞതാണു ശരിയെന്നു തെളിഞ്ഞുവെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു….