‘അനുമതിയില്ലാതെ സ്വകാര്യബിൽ പാടില്ല’; തലസ്ഥാന മാറ്റ ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാൻഡ്

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബിൽ അവതരണത്തിനെതിരെ വിമർശനം ഉയരവേ, ഇടപെടലുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം. പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതുസംബന്ധിച്ചു പാർലമെന്ററി പാർട്ടിയിൽ നേതൃത്വം നിർദേശം നൽകി. തലസ്ഥാനമാറ്റ ബിൽ വിവാദമായ പശ്ചാത്തലത്തിലാണു തീരുമാനം. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണു സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ…

Read More