
ബഹ്റൈനിൽ ആശൂറാഅ് വിജയിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണം ; മന്ത്രാലയങ്ങൾക്ക് നിർദേശവുമായി ഹമദ് രാജാവ്
ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ വിവിധ മന്ത്രാലയങ്ങൾക്ക് ഹമദ് രാജാവ് നിർദേശം നൽകി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും, അറബ് ഇസ്ലാമിക സമൂഹത്തിനും ഹിജ്റ പുതുവർഷാശംസകൾ നേർന്നു. സമാധാനത്തിന്റെയും സുരക്ഷയുടെയും നാളുകളായിരിക്കട്ടെ പുതുവർഷത്തിലെ ഓരോ ദിനങ്ങളെന്നും അദ്ദേഹം ആശംസിച്ചു. രാജ്യത്തിന്റെ വളർച്ചയിലും വികാസത്തിലും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്…