
ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം നിലനിര്‍ത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്ന് കോൺഗ്രസ്; കോൺഗ്രസ് പുതിയ മുസ്ലിംലീഗെന്ന് ബിജെപി
ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിലുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള കോൺഗ്രസ് അപേക്ഷയെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസ് പുതിയ മുസ്ലിം ലീഗാണെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രസ്താവനയ്ക്കെതിരെ എഐസിസി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. ക്ഷേമ പദ്ധതികളും സൗജന്യങ്ങളും പ്രഖ്യാപിച്ചാണ് ദില്ലി തെരഞ്ഞെടുപ്പിൽ കളം പിടിക്കാൻ ബിജെപി നോക്കുന്നത്. അയോധ്യ അടക്കമുള്ള ഹിന്ദുത്വ വിഷയങ്ങൾ ദില്ലിയിൽ കാര്യമായി ചർച്ചയിലില്ല. ഇതിനിടയിലാണ് ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയിൽ കോൺഗ്രസ് കക്ഷി ചേരാനുള്ള അപേക്ഷ നല്കിയത്. ആരാധനാലയങ്ങൾ…