പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാവുന്ന പുതിയ പെയ്ഡ് വേര്‍ഷനുമായി  എഫ്ബിയും ഇന്‍സ്റ്റയും

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യങ്ങള്‍ കാണാതെ ഉപയോഗിക്കാനുള്ള പുതിയ പെയ്ഡ് വേര്‍ഷന് യുറോപ്പിൽ തുടക്കമായി. പുതിയ വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. താത്പര്യമുള്ളവര്‍ക്ക് പുതിയ പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാമെന്നും മെറ്റ അറിയിച്ചു. പരസ്യ രഹിത അക്കൗണ്ടുകള്‍ക്കായി പ്രതിമാസം 12 യൂറോ (ഏകദേശം 1071 രൂപ) ആണ് നല്‍കേണ്ടത്. വെബില്‍ ഒമ്പത് യൂറോ (ഏകദേശം 803 രൂപ) ആണ് നല്‍കേണ്ട നിരക്ക്. സൗജന്യ സേവനം…

Read More

വരുന്നൂ… ഇൻസ്റ്റാഗ്രമിനു പുതിയ ഫീച്ചർ

ഇൻസ്റ്റാഗ്രമിനു പുതിയ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നു. വെരിഫൈഡ് ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം കാണിക്കുന്ന സംവിധാനമാവും ഇത്. കമ്പനി ഒരു പുതിയ ഫീഡ് ഓപ്ഷനാണ് ഇതിനായി പരീക്ഷിക്കുന്നത്. ഫീച്ചർ നിലവിൽ വരുന്നതോടെ അക്കൗണ്ട് ഹോൾഡേഴ്‌സിന് അവരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികൾ, ഇൻഫ്‌ലുവൻസേർസ്, ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള പോസ്റ്റുകൾ അവരുടെ മുഴുവൻ ഫീഡിലൂടെ സ്‌ക്രോൾ ചെയ്യാതെ തന്നെ കാണാനാകും. ഇൻസ്റ്റഗ്രാമിൻറെ മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷൻ സേവനത്തിൻറെ ഭാഗമായാണ് പുതിയ ഫീഡ് ഓപ്ഷൻ അവതരിപ്പിക്കുന്നത്. മെറ്റ പരിശോധിച്ച അക്കൗണ്ടുകളിലേക്ക് മാത്രം…

Read More

വെരിഫൈഡ് ഉപയോക്താക്കൾക്ക് പ്രത്യേക ഫീഡുമായി ഇൻസ്റ്റഗ്രാം

വെരിഫൈഡ് ഉപയോക്താക്കൾക്ക് വ്യത്യസ്തമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വെരിഫൈഡ് ഉപയോക്താക്കളുടെ ഉള്ളടക്കങ്ങൾ മാത്രം കാണിക്കുന്ന ഫീഡ് അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് എന്നീ ഫീഡുകളാണുള്ളത്. എന്നാൽ മെറ്റ് വെരിഫൈഡ് ഉപയോക്താക്കൾ പങ്കുവെക്കുന്ന പോസ്റ്റുകൾ മാത്രമാണോ അതോ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടെയുടെ പോസ്റ്റുകൾ ഈ ഫീഡിൽ കാണിക്കുമോ എന്ന കാര്യം വ്യക്തമല്ല. ക്രിയേറ്റർമാർക്ക് വേണ്ടി പെയ്ഡ് വെരിഫിക്കേഷൻ സൗകര്യം അവതരിപ്പിച്ചതിന് ശേഷം ബ്രാൻഡുകൾക്ക് വേണ്ടിയും പെയ്ഡ് വെരിഫിക്കേഷൻ സൗകര്യം ഇൻസ്റ്റഗ്രാം…

Read More

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിൽ ലാഭമെന്ന് വാ​ഗ്ദാനം നൽകി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകൾ; ബിസിനസുകാരന് നഷ്ടം 2.85 കോടി

ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടം 2.85 കോടി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നാല്‍പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്. ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ രണ്ടുമാസകാലയളവിലാണ് ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്….

Read More

ആൺസുഹൃത്തുമായി ബന്ധം തുടരാൻ ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; നഷ്ടമായത് ആറുലക്ഷം

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയാണ് സാമൂഹികമാധ്യമം വഴിയുള്ള തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തതെന്നും മുൻ ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെണ്‍കുട്ടി തട്ടിപ്പുകാരെ സമീപിച്ചതെന്നും പോലീസ് പറഞ്ഞു. ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്ത് വിദ്യാര്‍ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെയാണ് കുടുംബപ്രശ്‌നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് ബന്ധം തുടരാനായി…

Read More

റീലുകളുടെ ദൈർഘ്യം കൂട്ടാനൊരുങ്ങി ഇൻസ്റ്റഗ്രാം

റീലുകളുടെ സമയ ദൈർഘ്യം ഇൻസ്റ്റഗ്രാം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ടിക് ടോക്കിനോടും യൂട്യൂബിനോടും മത്സരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. നിലവിൽ 90 സെക്കന്റ് വരെയുള്ള വീഡിയോകളാണ് റീലുകളായി പങ്കുവെക്കാൻ സാധിക്കുക. ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി എക്‌സിലൂടെ പങ്കുവെച്ച് സ്‌ക്രീൻഷോട്ടുകളിലൂടെയാണ് ഇക്കാര്യം പുറത്തെത്തിയിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ടിക്‌ടോക്ക് പോലെയുള്ള പ്ലാറ്റഫോമുകൾ 2022ൽ തന്നെ അതിന്റെ ഷോർട്ട് വീഡിയോ സമയ പരിധി 10 മിനിറ്റായി വർദ്ധിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാം ഇത്തരത്തിൽ സമയ പരിധി വർദ്ധിപ്പിക്കുന്നതോടെ ക്രിയേറ്റേർസിന് പലവിധത്തിലുള്ള…

Read More

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; വിവാദങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവ്യ നായർ

ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. നൃത്തത്തെ കുറിച്ച് റൂമിയുടെ ഉദ്ധരണി സഹിതമുള്ള ഡാൻസ് വീഡിയോ ആണ് നവ്യ പങ്കുവച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. ‘നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകീറുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ’ – എന്ന ജലാലുദ്ദീൻ…

Read More

ഇന്‍സ്റ്റഗ്രാം വീഡിയോസ് ഇനി ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം അഞ്ച് മികച്ച ജനപ്രിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന റീല്‍സ് ഡൗണ്‍ലോഡ്, വോയിസ് സ്പീഡ് കണ്‍ട്രോള്‍, സും സ്‌റ്റോറീസ്, ഇന്റര്‍ഫേസ് അപ്‌ഡേറ്റ്, ഓണ്‍ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകള്‍. ഒരു സൈറ്റിന്റെയും ബോട്ടിന്റെയും സഹായമില്ലാതെ ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ ഇനി ഡയറക്ടായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓപ്ഷന്‍ വരും ഇതില്‍ ക്ലിക്ക് ചെയ്താല്‍ റീല്‍ നമ്മുടെ ഗാലറിയില്‍ ലഭിക്കും. …

Read More

കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ

കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നല്‍കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ആണ് പാസാക്കിയത്. മെറ്റയും ഗൂഗിളും ഇതിനകം കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് വാര്‍ത്താ ഉള്ളടക്കങ്ങള്‍ കാണുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ നിയമത്തിന്റെ പ്രതികരണം എന്നോണം 2021 ല്‍ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കളേയും ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍…

Read More

വിലക്ക് അവസാനിച്ചു; ഡോണൾഡ് ട്രംപിന് ഫെയ്‌സ്ബുക് അക്കൗണ്ട് തുറക്കാം

2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിനുശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്‌സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുന്നു. ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്ചകളിൽത്തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇനിയും ഇരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ള ട്രംപ് പക്ഷേ, ഫെയ്‌സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും…

Read More