
ഇന്‍സ്റ്റാഗ്രാമിൽ അടിമുടി മാറ്റം; പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍
അടിമുടി മാറ്റത്തിന് ഒരുങ്ങി ഇന്‍സ്റ്റാഗ്രാം. പുതിയ ലേഔട്ട് ഡിസൈനാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിച്ച്. നിലവിൽ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും അവരുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കി. ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ എന്തും പങ്കുവെക്കുന്നത് വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ സൈസിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ സ്ക്വയറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന…