ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; കോഴിക്കോട് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് പ്ലസ്വൺ വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ്വൺ വിദ്യാർത്ഥികളെ മർദിച്ചെന്നാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ അവസാനിച്ചത്. ഇതിൽ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി അധർവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധർവ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി.

Read More