ഡിസോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിവിട്ട ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

തൃശ്ശൂരിൽ ഡിസോൺ കലോത്സവ സംഘർഷത്തിനിടെ കെഎസ്‍യു പ്രവർത്തകരെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിൽ തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെ സസ്പെൻഡ് ചെയ്തു. ചേരിതിരിഞ്ഞ് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ സംഘർത്തിലേർപ്പെട്ടപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്. ഈ ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു. പൊലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

Read More

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഗുരുതര കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്. തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച…

Read More

രാജസ്ഥാനിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

രാജസ്ഥാനിലെ ദൗസയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച പൊലീസ് സബ് ഇൻസ്‌പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ പ്രതിയായ സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ടെർമിനേഷൻ ലെറ്റർ ജയ്പൂർ റേഞ്ച് ഐ.ജി ഉമേഷ് ദത്ത നൽകിയതായി ഡിജിപി ഉമേഷ് മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുകയും…

Read More

യൂസ്‌ഡ് കാർ തട്ടിപ്പ്; കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതി: ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പരാതി കൊടുത്തിട്ടും കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. യൂസ്‌ഡ് കാർ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇൻസ്പെക്ടർ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. എ.ബി. കാർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജോസഫ് സാജൻ കേസ് റജിസ്റ്റര്‍ ‍ചെയ്തില്ല….

Read More