
ഖരീഫ് സീസൺ ഒരുക്കം ; പരിശോധനകൾ വ്യാപകം , ഇ-പേയ്മെന്റ് സംവിധാനത്തിൽ ലംഘനങ്ങൾ കണ്ടെത്തി
ഖരീഫ് സീസണിൽ സേവന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കടകളിലും ഇന്ധന സ്റ്റേഷനുകളിലും പരിശോധനയുമായി അധികൃതർ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്ററാണ് പരിശോധന കാമ്പയിൻ നടത്തിയത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഉറപ്പാക്കാനും വാണിജ്യ, സേവന സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നതിനുമായിരുന്നു പരിശോധന. വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിനായി ഇ-പേമെന്റ് സംവിധാനം ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 131 ലംഘനങ്ങൾ കണ്ടെത്തി. മന്ത്രാലയത്തിന്റെ പരിശോധനാ വിഭാഗം ആദം-ഹൈമ-തുംറൈത്ത് ലൈനിലും മഹൗത്-സലാല റോഡിലും സ്ഥിതി ചെയ്യുന്ന…