യുഎഇയിൽ താപനില ഉയരുന്നു ; വാഹനങ്ങളിൽ പരിശോധന വേണം , പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് ചൂട് കനക്കുകയാണ്. പലയിടത്തും 50 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഈ സാഹചര്യത്തിൽ ദീർഘ നേരം കാറുകൾ പാർക്ക് ചെയ്ത് പോകുന്നത് അപകടത്തിനിടയാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന വേനൽ കാറിനും ഡ്രൈവർക്കും ഒരുപോലെ അപകടം വരുത്താൻ സാധ്യതയേറെയാണ്. ‘അപകടരഹിതമായ വേനൽ’ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. കാറിന് തീപിടിക്കുന്നത് സംബന്ധിച്ചും ചൂടുമായി ബന്ധപ്പെട്ടുള്ള മറ്റ് വാഹനാപകടങ്ങളെക്കുറിച്ചും പൊലീസ് ബോധവത്കരണവുമായി രംഗത്തുണ്ട്. മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം ; 3 കാര്യങ്ങൾ ശ്രദ്ധിക്കാം 1.കുട്ടികളെ ഒരുകാരണവശാലും കാറിലിരുത്തി…