
പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ കുവൈത്തിൽ പരിശോധന ശക്തം ; വിവിധ ഇടങ്ങളിൽ നിന്നായി നിരവധി നിയമലംഘകർ പിടിയിൽ
നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് അവസാനിച്ചതോടെ രാജ്യത്ത് സുരക്ഷ പരിശോധന അധികൃതർ ശക്തമാക്കി. താമസ നിയമ ലംഘകർക്കെതിരെ നടപടിയെടുക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടന്നു. പലയിടങ്ങളിൽ നിന്നായി നിരവധി അനധികൃത താമസക്കാരെ അറസ്റ്റു ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ് നേരിട്ട്…