
പനയമ്പാടം അപകടം; ഔദ്യോഗിക വാഹനം ഓടിച്ചും പരിശോധന: റോഡ് വീണ്ടും പരുക്കൻ ആക്കുമെന്ന് കെബി ഗണേശ് കുമാർ
നാല് വിദ്യാർത്ഥികളുടെ ജീവൻ എടുത്ത പനയമ്പാടത്തെ അപകടയിടത്ത് അടിയന്തര പരിഷ്കരണം നിർദേശിച്ചു ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാർ കരിമ്പയിൽ പറഞ്ഞു. പനയമ്പാടത്തു എത്തിയ ഗതാഗത മന്ത്രി നാട്ടുകാരുടെ പരിഭവം കേട്ടു. റോഡിലെ അപകടക്കെണി മനസ്സിലാക്കാൻ ഔദ്യോഗിക വാഹനം സ്വന്തം നിലക്ക് ഓടിച്ചു നോക്കി. അപകടത്തിൽ മരിച്ച…