മുല്ലപ്പെരിയാർ ഡാം : അഞ്ചംഗ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും

സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടില്‍ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടില്‍ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നി‍ർദ്ദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടില്‍ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്നും ജലസേചന വകുപ്പ്…

Read More

എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജി എസ് ടി വകുപ്പിന്റെ റെയ്ഡ്

മുൻ മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി എസ് ടി വകുപ്പിന്റെ നടപടി. രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിൽ ഒൻപത് ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇവരുടെ ഫോണുകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ലംബോധരനെ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ…

Read More