
അഭിമന്യൂ വധക്കേസ്; കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി
അഭിമന്യു കേസിൽ കോടതിയിൽ നിന്ന് കാണാതായ രേഖകളുടെ പകർപ്പ് പരിശോധിക്കാൻ പ്രതിഭാഗത്തിന് അനുമതി. പ്രോസിക്യൂഷന്റെ പകർപ്പ് പ്രതിഭാഗത്തിന്റെ കയ്യിലുള്ള രേഖകളുമായി ഒത്തുനോക്കാൻ മാർച്ച് 30 ന് ഉച്ചയ്ക്ക് 2.30 നാണ് സമയം അനുവദിച്ചത്. ശിരസ്താർ, അഭിഭാഷകർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തേണ്ടത്. കേസിലെ കുറ്റപത്രമുൾപ്പെടെ നഷ്ടപ്പെട്ട 11 രേഖകളുടെ സെർട്ടിഫൈഡ് കോപ്പികൾ മാർച്ച് 18ന് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പ്രതിഭാഗം എതിർപ്പറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് രേഖകൾ പുൻനിർമിച്ചതെന്നും അത്…