മദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തി; മലപ്പുറം സ്വദേശിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വിദേശമദ്യ ബോട്ടിലിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിന് പിന്നാലെ പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിക്കും കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ കടയിൽ നിന്നും 1,100 രൂപ നൽകിയാണ് പരാതിക്കാരൻ വിദേശ മദ്യം വാങ്ങിയത്. കുറച്ചു കഴിച്ച ശേഷമാണ് പുൽച്ചാടിയെ കണ്ടത്. 950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ പറയുന്നു. 2017ന് തയ്യാറാക്കിയ കുപ്പിക്കകത്ത് ഒരു പ്രാണി ഇത്രയും കാലം…

Read More

ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍

ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥിനികള്‍ രം​ഗത്തു വന്നു. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പലര്‍ക്കും വയര്‍ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നു.

Read More