എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

എഡിജിപി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമർപ്പിക്കും. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോ​ഗം. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി.വി അൻവർ എംഎൽഎയുടെ പരാതിയിന്മേലുള്ളതാണോ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോർട്ടാണോ സമർപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു…

Read More

കൊൽക്കത്തിയിൽ വനിതാ ഡോക്ടറെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ; അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം , കൊൽക്കത്ത ഹൈക്കോടതി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഇടപെട്ട് കൊൽക്കത്ത ഹൈക്കോടതി. കേസിന്റെ അന്വേഷണ റിപ്പോർട്ട് മണിക്കൂറുകൾക്കുള്ളിൽ സമർപ്പിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി സർക്കാറിന് നിർദേശം നൽകി . തെളിവുകൾ സംരക്ഷിക്കുന്നതിൽ എന്ത് നിലപാടാണ് സർക്കാർ കൈ കൊണ്ടതെന്നും കോടതി ചോദിച്ചു.സംഭവം നടക്കുമ്പോൾ പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷ് രാജിക്കത്ത് സമർപ്പിക്കണം . സന്ദീപ് ഘോഷിന്റെ മൊഴി രേഖപ്പടുത്താത്തതിലും ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്നത്…

Read More

ഡ്രഡ്ജർ അഴിമതി കേസ് ; മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണം , സുപ്രീംകോടതി

ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം.കേസ് ഓഗസ്റ്റ് 9ന് പരിഗണിക്കാനായി മാറ്റി. ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദത്തിന്റെ ഇടപടൽ കൂടി ഉണ്ടായാലെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്. ഇതിൽ കോടതി ഇടപെടലും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

Read More

വില്ലേജ് ഓഫിസർ ജീവനൊടുക്കിയത് രാഷ്ട്രീയ സമ്മർദം മൂലം; വകുപ്പുതല അന്വേഷണ റിപ്പോർട്ട്

അടൂർ കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയതിന് കാരണം രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അടൂർ ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് നൽകി. സമ്മർദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ…

Read More