താനൂർ ബോട്ടപകടം; അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി: 103 സാക്ഷികൾക്കും നോട്ടീസ്

മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നിൽ ഹാജരാകാൻ 103 സാക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഇന്നലെ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണമാണ് കമ്മീഷൻ്റെ ലക്ഷ്യം. അപകടം നടന്ന് രണ്ട് വർഷമാകുമ്പോഴും കമ്മീഷൻ കാര്യമായ ഇടപെടലുകൾ നടത്തിയില്ല എന്ന പരാതികൾ നേരത്തെ…

Read More

ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യമൊരുക്കിയതില്‍ ഉന്നതതല അന്വേഷണം; ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയതില്‍ ഉന്നതതല അന്വേഷണം. ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും. ഇന്നലെ ജയില്‍ ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് തീരുമാനം. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം. അതേസമയം, ജാമ്യം ലഭിച്ചിച്ചും ജയിലിൽ നിന്ന് പുറത്തിറങ്ങാതെയിരുന്ന സംഭവത്തിൽ…

Read More

ക്ഷേമ പെൻഷൻ: തട്ടിപ്പ് നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താൻ നിർദ്ദേശിച്ച് ധനവകുപ്പ്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിൽ അനർഹർ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കർശന പരിശോധന തുടരണമെന്നുമാണ് സിപിഎം…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം: സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് ​ഗോവിന്ദൻ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ​ഗോവിന്ദൻ ആവർത്തിച്ചു. സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ വാങ്ങിയ സംഭവത്തിലും സെക്രട്ടറി പ്രതികരിച്ചു. സർക്കാർ ജീവനക്കാരിൽ കള്ളനാണയങ്ങൾ…

Read More

ബെനാമി ഇടപാടുകൾ പുറത്തുവരണം; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് നവീൻ ബാബുവിന്റെ ബന്ധു

എഡിഎം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന ആവശ്യം ഉയർത്തി കുടുംബം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേർക്കണമെന്നും നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.  അതേ സമയം, റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത്…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു; അന്വേഷിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് ഉറപ്പ്: എം.വി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡൽഹിയിൽ മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും. പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിൻ്റെ…

Read More

അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

അ​ബൂ​ദ​ബിയിലെ കാ​ർ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. മു​സ​ഫ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കാ​മ്പ​യി​​ൻ. ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ​പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. വ​ർ​ക്ക്ഷോ​പ്പു​ക​ളു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നി​ശ്ച​യി​ച്ച പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ൾ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ ബാ​ഹ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്ക​രു​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും പ​രി​ഷ്കൃ​ത​മാ​യ രൂ​പ​വും നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ…

Read More

നവകേരള സദസിലെ പ്രസംഗം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

Read More

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്.

Read More

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ്. പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണത്തിലാണ് നടപടി. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. മറ്റ്…

Read More