പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളിക്കൊണ്ട് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അഡ്വ. ബിഎ ആളൂര്‍ പറയുന്നത്.  അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍ വ്യക്തമാക്കി.  കേസില്‍ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്. ആകെയുള്ള മെഡിക്കല്‍ എവിഡൻസ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളൊന്നും രണ്ടാമതൊന്ന്…

Read More

ഇരിങ്ങാലക്കുട സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്‌ളക്‌സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Read More

ചോരയും മൃതദേഹവും കണ്ടവർ; നിഷ്പക്ഷ വിശകലനം അനീതി, പലസ്തീനികൾ എന്തു തന്നെ ചെയ്താലും നിരപരാധികൾ; എം. സ്വരാജ്

ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം അനീതി നടന്നു കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന…

Read More

ഇന്നസെന്റ് ഇനി ഓർമ; പ്രിയ കലാകാരന് വേദനയോടെ വിട നൽകി കേരളം

ഇന്നസെന്റിന്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെയ്ൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിനുവെച്ചിരുന്നു. ‌‌പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലിയർപ്പിക്കാനും തിങ്കളാഴ്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺഹാളിലും വന്നുചേർന്നത് ആയിരങ്ങളായിരുന്നു. അഞ്ചേകാലിനുശേഷം ആലീസും മക്കളുമൊന്നിച്ച് ഇന്നസെന്റ് ആഹ്ളാദത്തോടെ ജീവിച്ച ‘പറുദീസ’യിലേക്ക്. അവിടെ അവസാന കാഴ്ചയിൽ പലരും നിറകണ്ണുകൾ മറയ്ക്കാനാവാതെയാണ് നിന്നത്.  മുഖ്യമന്ത്രി പിണറായി…

Read More

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം: മെഡിക്കൽ ബുള്ളറ്റിൻ

നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുരുതരമായ രോ​ഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോ​ഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More

‘പ്രേക്ഷക മനസിൽ സ്ഥാനം നേടിയ കലാകാരൻ; ‘നിഷ്ക്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കി: അനുശോചിച്ച് നേതാക്കൾ

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യ ചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് മുഖ്യമന്ത്രി ഓർമ്മിച്ചു. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.  എക്കാലവും  ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി…

Read More

എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവുമെന്ന് മോഹൻലാൽ; ഇന്നസെന്റിനെ സ്മരിച്ച് സിനിമ ലോകം

കേരളത്തിന്റെയും മലയാള സിനിമയുടേയും ഉള്ളുലച്ച് കൊണ്ട് പ്രിയ കലാകാരൻ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ, മലയാളത്തിന് നഷ്ടമായത് അതുല്യ കാലാകാരനെയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേർന്നത്. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഈ അവസരത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകനെ പറ്റി മോഹൽലാൽ കുറിച്ച വാക്കുകളാണ്…

Read More

പ്രേക്ഷക ഹൃദയങ്ങളിൽ നർമ്മം നിറച്ച നടൻ; ഇന്നസെന്റ് എക്കാലവും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാനമന്ത്രി

അന്തരിച്ച മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതയി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  “പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനും പ്രേക്ഷകഹൃദയങ്ങളിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നാണ് പിഎംഒ ഓഫീസ്…

Read More

‘കേസ് രാഷ്ട്രീയ പ്രേരിതം’; നിരപരാധിയെന്ന് എൽദോസ്

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിൻറെ വിശദീകരണം.  പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ മറുപടിയിൽ പറയുന്നു.  യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നൽകിയിട്ടുണ്ട്. എംഎൽഎയുടെ വിശദീകരണം പരിശോധിച്ച്, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടർ നടപടിയെന്ന്…

Read More

‘കേസ് രാഷ്ട്രീയ പ്രേരിതം’; നിരപരാധിയെന്ന് എൽദോസ്

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസിൻറെ വിശദീകരണം.  പി ആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് പറയുന്നു. പാർട്ടി നടപടി എടുക്കും മുൻപ് തന്നെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ മറുപടിയിൽ പറയുന്നു.  യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം എൽദോസ് നൽകിയിട്ടുണ്ട്. എംഎൽഎയുടെ വിശദീകരണം പരിശോധിച്ച്, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടർ നടപടിയെന്ന്…

Read More