മൈതനാത്ത് പൊട്ടിക്കരഞ്ഞ് ലിയോണൽ മെസി ; പരുക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ പരിക്കേറ്റ് സൂപ്പർ താരം ലയണൽ മെസ്സി പുറത്ത്. 62-ആം മിനിറ്റിലാണ് മെസി പരിക്കേറ്റ് പുറത്തായത്. രണ്ടാം പകുതിയിൽ കണങ്കാലിന് പരിക്കേറ്റാണ് മെസി പുറത്തുപോയത്. ​ഡ​ഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞാണ് മെസി നിരാശ പ്രകടിപ്പിച്ചത്. മെസി വീണതോടെ സ്റ്റാഫിന്റെ സഹായം തേടി. മെസിക്ക് പകരം നിക്കോളാസ് ഗോൺസാലസ് കളത്തിലിറങ്ങി.

Read More

എംബാപ്പെയ്ക്ക് മൂക്കിന് പരിക്ക്; നെതര്‍ലന്‍ഡ്‌സിനെതിരേ കളത്തിലിറങ്ങുമോ എന്നതിൽ അനിശ്ചിതത്വം; ആശങ്കയില്‍ ഫ്രഞ്ച് ടീം

ഫ്രഞ്ച് ടീമിനെ ആശങ്കയിലാഴ്തി എംബാപ്പെയുടെ പരിക്ക്. അദ്യ മത്സരത്തിൽ തന്നെ കിലിയൻ എംബാപ്പെയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ആദ്യ മത്സരം അവസാനിക്കാനിരിക്കെ ഓസ്ട്രിയൻ താരം കെവിൻ ഡെൻസോയുടെ പിറകിൽ ശക്തമായി ഇടിക്കുകയായിരുന്നു എംബാപ്പെ. മൂക്കിനാണ് പരിക്കേറ്റത്. അടുത്ത മത്സരത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യകതതയുണ്ടായിട്ടില്ല. കൂട്ടിയിടിയിൽ മൂക്കിൽ നിന്നും ചോരവാർന്നതോടെ താരം ​ഗ്രണ്ട് വിട്ടിരുന്നു. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും കളിക്കാനാകുമെന്നുമാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ കരുതുന്നത്. എന്നാൽ അപ്പോഴും വെള്ളിയാഴ്ച്ച നെതർലൻഡ്സിനെതിരേയുള്ള മത്സരത്തിലിറങ്ങുമോ എന്നാണ് ഉറപ്പില്ലാത്തത്. എംബാപ്പെക്ക് കളിക്കാനാവുമോ…

Read More

ഐപിഎൽ; ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി, കോണ്‍വെക്കും, പതിരണയ്ക്കും പിന്നാലെ ബം​ഗ്ലാ പേസർക്കും പരിക്ക്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസൺ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. ബം​ഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാന് പരിക്കേറ്റതാണ് തിരിച്ചടിയായത്. നേരത്തെ ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോണ്‍ കോണ്‍വെക്കും ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്കും പരിക്കേറ്റിരുന്നു. ഇന്നലെ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 48-ാം ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ആദ്യ പന്തെറിഞ്ഞതിന് പിന്നാലെ കടുത്ത പേശിവലിവ് കാരണം താരം എഴുന്നേല്‍ക്കാന്‍ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു. പിന്നീട് സ്ട്രെച്ചറിലാണ് ബം​ഗ്ലാ പേസറെ ഗ്രൗണ്ടില്‍…

Read More