യാഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് വിയറ്റ്നാം; 59 പേർക്ക് ദാരുണാന്ത്യം

ചുഴലിക്കാറ്റായ യാഗിയിൽ തകർന്നടിഞ്ഞ് വിയറ്റ്‌നാം. മണിക്കൂറിൽ 203 കിലോമീറ്ററിലേറെ വേഗതയിൽ ശനിയാഴ്ച രാവിലെ വടക്കൻ വിയറ്റ്‌നാമിൽ കരതൊട്ട യാഗി ചുഴലിക്കാറ്റിൽ 59 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ 44 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ കാർഷിക മേഖലയേയും പ്രാദേശിക വികസനത്തേയും അടിമുടി നശിപ്പിച്ചാണ് യാഗിയുടെ വരവ്. യാഗിക്ക് പിന്നാലെയുണ്ടായ കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ അനുഭവപ്പെട്ടു. പ്രളത്തിനുള്ള സാധ്യതകളും മുന്നറിയിപ്പുകളുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. പടിഞ്ഞാറൻ മേഖലയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. വലിയ…

Read More