നായയുടെ ആക്രമണം; പിഞ്ചു കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

കോഴിക്കോട് എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരെ കടിച്ചു. പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു….

Read More

കശ്മീർ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 6 ആയി

കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മനോജ് ആണ് മരിച്ചത്. എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിന്റെ നില ശസ്ത്രക്രിയ കഴിഞ്ഞിട്ടും ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാല് മലയാളികളും ശ്രീനഗർ സ്വദേശിയായ കാർ ഡ്രൈവറുമായിരുന്നു അപകടത്തിൽ മരിച്ചത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് അനിൽ (34), സുധീഷ് (33), രാഹുൽ (28),…

Read More

ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. മുണ്ടക്കല്‍ ബീച്ചിന് സമീപം കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടര്‍…

Read More

അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു: നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടിയടക്കം 7 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ളാഹയില്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന സമയത്ത് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡില്‍ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട്…

Read More

ചൈനയിൽ കൽക്കരി നിർമ്മാണ ശാലയിൽ അഗ്നിബാധ; 25 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ചൈനയിൽ കൽക്കരി നിർമ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തിൽ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വടക്കന്‍ ഷാന്ക്സി പ്രവിശ്യയിലെ ലവ്ലിയാംഗ് നഗരത്തിന് സമീപമാണ് അഗ്നിബാധയുണ്ടായത്. യോന്ജു കൽക്കരി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അഗ്നി പടർന്ന് പിടിച്ചത്. മേഖലയിലെ പ്രധാന കൽക്കരി നിർമ്മാതാക്കളാണ് യോന്ജു. കൽക്കരി നിർമ്മാണത്തിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായതിന് പിന്നാലെ അവശ്യ രക്ഷാ സേന ഇവിടേക്കെത്തിയതായി ജില്ലാ ഭരണകൂടം വിശദമാക്കി. 63 പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചെങ്കിലും കൊല്ലപ്പെട്ടത് 25 പേർ മാത്രമാണോയെന്നതിന്…

Read More

തൃശൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 7പേർക്ക് പരിക്ക്, നാലു പേരുടെ നില ​ഗുരുതരം

തൃശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്‌കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം സ്വദേശികളായ 7 പേർക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26), രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20)…

Read More

തിരുവനന്തപുരത്ത് കെ എസ് യു-പൊലീസ് സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്ക്; നാളെ വിദ്യഭ്യാസ ബന്ദ്

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയായി. ലാത്തി ചാർജിൽ വനിതാ പ്രവ‍‍ർ‍ത്തക‍ര്‍ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. മൂന്ന് കെ എസ് യു നേതാക്കളെ…

Read More

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; 8 പേ‍ർക്ക് പരുക്ക്

വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് എട്ടു പേ‍ർക്ക് പരിക്കേറ്റത്. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു. ബസിന്‍റെ മുന്‍ഭാഗത്താ് ടോറസ് ലോറി ഇടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടനെ…

Read More

പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരം; വെന്റിലേറ്ററിൽ 12 വയസ്സുള്ള കുട്ടിയും

കളമശ്ശേരി സ്‌ഫോടനത്തിൽ മെഡിക്കൽ കോളേജുൾപ്പടെയുള്ള വിവിധ ആശുപത്രികളിലായി 52 പേരാണ് ചികിത്സയ്ക്കെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. സ്‌ഫോടനത്തിൽ മരിച്ച സ്ത്രീ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. 18 പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ഒരാൾക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.  ആറു പേരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. നിലവിൽ കുട്ടി വെന്റിലേറ്ററിലാണ്. ലഭ്യമായ എല്ലാ ചികിത്സയും കുട്ടിക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. 37-ഓളം പേർ കളമശ്ശേരി മെഡിക്കൽ…

Read More