
ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ്ട് യുവാവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. അനന്തുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികൾ ഉപരോധിച്ചു. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടാണ് ഉപരോധം.