തിരുവനന്തപുരത്ത് ചികിത്സയ്ക്കിടെ കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ…

Read More

കുത്തിവയ്പ്പിനു പിന്നാലെ യുവതി അബോധാവസ്ഥയിൽ; ഡോക്ടർക്കെതിരെ കേസ്

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ കുത്തിവയ്പ്പിനെ തുടർന്ന് അബോധാവസ്ഥയിൽ ആവുകയായിരുന്നു. സംഭവത്തിൽ കൃഷ്ണയെ മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ചികിത്സപ്പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഡോക്ടർ വിനുവിനെതിരെയാണ് പൊലീസ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസ്; യുവാവിന്റെ മൊഴി പരപ്‌സപര വിരുദ്ധം

case where an elderly woman was given an injectionപത്തനംതിട്ട റാന്നിയിൽ കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. എന്തിനാണ് വീട്ടിൽ കയറി കുത്തി വെയ്പ്പ് നൽകിയത് എന്ന് വലഞ്ചുഴി സ്വദേശി ആകാശ് ഇതുവരെ പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് പ്രതി കുത്തിവെപ്പ് നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളാണ് യുവാവ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് ആണെന്ന്…

Read More