
‘ലൗ ജിഹാദ്’ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം തുടങ്ങി അസം സർക്കാർ
വീണ്ടും വിവാദ നീക്കവുമായി അസം സർക്കാർ. ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ നിർമ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫേസ്ബുക്കിൽ വ്യാജ പേരുകളിൽ അക്കൗണ്ട് തുടങ്ങി പെൺകുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമിൽ ഇത് വ്യാപകമാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത്തരം കേസുകളിൽ ഇരയ്ക്കും നീതി ഉറപ്പാക്കണം,…