
പ്രതിപക്ഷ സംഖ്യത്തിന്റെ “ഇന്ത്യ” ; പരിഹാസവുമായി പ്രധാനമന്ത്രി
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്‍റെയും പേരില്‍ ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്ന് മോദി വിമർശിച്ചു. പാർലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ കൂടി ചേർത്തിരുന്നു എന്നും മോദി പറഞ്ഞു. കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെയാണ് വിവാദവും മുറുകിയത്. ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി…