
മാൻഹോളിലൂടെയുള്ള വിഷവായു ശ്വസിച്ചു; 15വയസുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു
മാൻഹോളിലൂടെയുള്ള വിഷവായു ശ്വസിച്ച് മൂന്ന് മരണം. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള ശെന്താമരൈ എന്ന സ്‌ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകൾ കാമാക്ഷി സംഭവത്തിന് ഇരയാവുകയായിരുന്നു. തുടർന്ന് ശബ്‌ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെൺകുട്ടിയും ഓടിയെത്തിയത്. മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ…