പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസ്: ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം

കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു മാസം തുടർച്ചയായി വൽസരവാക്കം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണു പൂനമല്ലി കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 10നു രാത്രി, ഷാക്കിറും റാഫിയും വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും…

Read More