
‘ഇസ്രയേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും ക്ഷമിക്കാനാകില്ല, സകലതും തകർക്കും’; മുന്നറിയിപ്പുമായി ഇറാൻ
മിസൈൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. സയണിസ്റ്റുകൾ അടങ്ങിയില്ലെങ്കിൽ ഇസ്രയേലിലെ സകല അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാൻ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ഹുസൈൻ ബഘേരി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങൾ ഇറാനും സഖ്യരാജ്യങ്ങൾക്കും വളരെ ദുഷ്‌കരമായിരുന്നുവെന്ന് ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. യു.എസ്. പിന്തുണയോടെ സയണിസ്റ്റുകളുടെ ഭരണകൂടം കുറ്റകൃത്യങ്ങൾ…