മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു; കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂ: കെ സുരേന്ദ്രൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കൾ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും  മത്സരിക്കാൻ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതുകഴിഞ്ഞാൽ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു.  ഷാഫി പറമ്പിലിന്‍റെ…

Read More

‘ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം, അതിത്തിരി കൂടുതലുണ്ട്‌’; ഇന്ന് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് പി.വി അൻവർ

ഇന്ന് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും പാർട്ടിക്ക് ഒരുതരത്തിലും വഴങ്ങില്ലെന്നും പി.വി.അൻവർ എം.എൽ.എ. പറഞ്ഞു. ‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌.”നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്‌’, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സിപിഎമ്മിനെയും…

Read More

ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കും മുൻപ് പാക്കിസ്ഥാനെ അറിയിച്ചു; നരേന്ദ്ര മോദി

2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുൻപ് പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. കർണാടകയിലെ ബഗൽകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘പിന്നിൽനിന്ന് ആക്രമിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മുഖത്തോടു മുഖം പോരാടുകയാണ് ചെയ്യുന്നത്. ആക്രമണ വിവരം മാധ്യമങ്ങളെ അറിയിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് അതിനു മുൻപ് പാക്കിസ്ഥാനെ ടെലിഫോണിൽ അറിയിക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ…

Read More

കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ല:  ഡിസിപി കെ.എസ് സുദര്‍ശന്‍

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്‍. കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന്  ഡിസിപി പറഞ്ഞു. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ല. കോളേജ് കോംപൗണ്ടിനകത്ത് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടിയുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു….

Read More

മാലിന്യനിർമാർജനത്തിന് ഫീസടക്കണം; 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കണം; എംബി രാജേഷ്

സംസ്ഥാനത്ത് മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണം. മാലിന്യ നിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടി പരിപാടികൾ ഉൾപ്പെടെ മൂന്ന് ദിവസം മുൻപ് അറിയിക്കണം. അംഗൻവാടി ഒഴികെ മുഴുവൻ സർക്കാർ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം. മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതു ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ ഘടിപ്പിക്കും. വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങൾ…

Read More