
സൗദിയിൽ മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് പിഴ ചുമത്തും
രാജ്യത്ത് മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്. ഇതിന് പുറമെ ഇത്തരക്കാർക്ക് പരമാവധി അമ്പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. മാനസിക ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യത, അന്തസ്സ് എന്നിവ കാത്ത് സൂക്ഷിക്കുന്നതിനുള്ള സൗദി നിയമങ്ങൾ…