പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകള്‍; ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്ന് വി.മുരളീധരൻ

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകളായെന്നു മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താൽപര്യമനുസരിച്ചാണു പ്രവർത്തിക്കുന്നതെങ്കില്‍  ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുക്കുകയായിരുന്നു വി.മുരളീധരൻ. മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന…

Read More

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം:  ചട്ടലംഘനമെന്ന് ടിഎംസി; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം. എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ്…

Read More

താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം; അതാണ് സുരേഷ് ഗോപി ചെയ്തതെന്ന് എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്ന് എംവി ഗോവിന്ദൻ. അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കുന്നു. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ല. എസ് രാജേന്ദ്രൻ ഉടൻതന്നെ മെമ്പർഷിപ്പ് പുതുക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതിനിടെ, കലാണ്ഡലം ഗോപിയുടെ മകൻറെ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി…

Read More

നായയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നാം നിലയിൽനിന്നു വലിച്ചെറിഞ്ഞു, മദ്യപാനി പിടിയിൽ

ഗ്രേറ്റർ നോയിഡയിൽനിന്നുള്ള അറപ്പുളവാക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മദ്യപാനിയായ യുവാവ് നായയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം അറപ്പുളവാക്കുന്നതും മൃഗസ്നേഹികൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു. മഥുര സ്വദേശിയായ സോൺവീർ എന്ന 28കാരനാണ് പെൺനായയെ ലൈംഗികമായി പീഡിപ്പിച്ചത്. അയൽക്കാരൻ കൈയോടെ പിടികൂടി അലാറം ഉയർത്തിയതിനെത്തുടർന്ന് മദ്യപാനി നായയെ മൂന്നാംനിലയിൽനിന്നു താഴേക്കു വലിച്ചെറിയുകയായിരുന്നു. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി….

Read More