
ഈ അമീബ ‘ബ്രെയിൻ ഈറ്റർ’; മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല: മന്ത്രി
അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ആലപ്പുഴയിൽ 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ അമീബ അറിയപ്പെടുന്നതുതന്നെ ‘ബ്രെയിൻ ഈറ്റർ’ എന്നാണ്. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു. ‘ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ അസുഖം ബാധിച്ചാൽ 100 ശതമാനം…