അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി : മുഖ്യമന്ത്രി പിണറായി വിജയൻ

 സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർദ്ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിലവിൽ വന്ന ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു….

Read More