
സൗദി വ്യവസായ മേഖലയിലെ ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി
സൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി. സൗദി മന്ത്രിസഭയുടേതാണ് തീരുമാനം. വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വർഷത്തേക്കായിരുന്നു ആദ്യം ലെവിയിൽ ഇളവ് പ്രഖ്യാപിച്ചത്. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉൽപാദന ചിലവ് കുറക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്. ഇതുപ്രകാരം അഞ്ച് വർഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്നായിരുന്നു 2019ലെ പ്രഖ്യാപനം. സൗദി ഭരണാധികാരി പ്രഖ്യാപിച്ച ഈ തീരുമാനമാണ് വീണ്ടും നീട്ടിയത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000…