പഴയകാലത്തെപ്പോലെ സിനിമയിൽ ഊഷ്മള ബന്ധങ്ങളില്ല: ഇന്ദ്രൻസ്

സിനിമ ഇന്ദ്രൻസിന് ജീവശ്വാസമാണ്. കോസ്റ്റിയൂം മേഖലയിൽ തുടങ്ങിയതാണ് താരത്തിന്റെ സിനിമാജീവിതം. വലിയ താരമായെങ്കിലും വിനയപൂർവമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവർക്കും മാതൃകയാണ്. ഇപ്പോൾ സിനിമയിലെ ബന്ധങ്ങളെക്കുറിച്ചു ഇന്ദ്രൻസ് പറഞ്ഞത് എല്ലാവർക്കും മാതൃകയാണ്. താരത്തിന്റെ വാക്കുകൾ: പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണ്. എങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണ്. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്. പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റു…

Read More

‘എല്ലാവർക്കും ഞാൻ ഉമ്മ കൊടുക്കും, എനിക്കാരും തരാനില്ല’; ലാലേട്ടന്റെ പരാതി തീരുംമുന്നേ ഇന്ദ്രൻസിന്റെ ചുംബനം

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ നടീനടൻമാരുടെ സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയിൽ വച്ചുനടന്നിരുന്നു. യോഗത്തിലെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ഒരു വീഡിയോയും വൈറലായിട്ടുണ്ട്. യോഗത്തിൽ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്‌നേഹചുംബനം നൽകുന്നത് കാണാം. ‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്‌നേഹ ചുംബനം. പുതിയ…

Read More

അഭിനയത്തോടൊപ്പം പഠനവും; പാതിവഴിയിൽ നിർത്തിയ പഠനം തുടരാൻ ഇന്ദ്രൻസ്

അഭിനയത്തോടൊപ്പം പഠനവും തുടരാനൊരുങ്ങി നടൻ ഇന്ദ്രൻസ്. ജീവിതത്തിലെ പകുതി വഴിയിൽ വച്ച് നിർത്തിയ പഠനം പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ദ്രൻസ്. പത്താം ക്ലാസ് തുല്യത പഠനത്തിന് ഒരങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രൻസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. പഠിത്തം ഇല്ലാത്തതിനാൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയേണ്ടി വന്നു. ഇത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ കൂടിയാണ്…

Read More

ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ; നവംബറിൽ തിയേറ്ററിൽ എത്തും

ദേശീയ അവാർഡ് കരസ്ഥമാക്കിയ ഇന്ദ്രൻസ് നായകനാകുന്ന വേലുക്കാക്ക ഒപ്പ് കാ നവംബറിൽ തിയേറ്ററിൽ എത്തുകയാണ്. വാർധക്യത്തിലെ ഏകാന്തതയെ തികച്ചും വ്യത്യസ്തമായ ശൈലിയിൽ തീവ്രമായി പറഞ്ഞുവയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ കലിത്ത. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആണ്. സമൂഹത്തിന് നേരെ നിരവധി ചോദ്യങ്ങളാണ് തന്റെ കഥയിലൂടെ സംവിധായകനായ അശോക് ആർ കലിത്ത മുന്നോട്ടു വയ്ക്കുന്നത്. അനാഥമാകുന്ന വാർധക്യത്തിന്റെ നൊമ്പരംവരച്ചുകാട്ടുന്ന ഈ…

Read More