
കുടുംബത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നപ്പോഴും ബിക്കിനിയോട് നോ പറഞ്ഞു ഇന്ദ്രജ
മലയാളികള്‍ക്കു പ്രിയപ്പട്ട താരമാണ് തെന്നിന്ത്യന്‍ സുന്ദരി ഇന്ദ്രജ. ചെന്നൈയിലെ ഒരു തെലുഗു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ വെള്ളിത്തിരയിലെത്തുന്നത്. എസ്.വി. കൃഷ്ണ റെഡ്ഡിയുടെ യമലീല ഇന്ദ്രജയെ താരപദവിയിലേക്കുയര്‍ത്തി. തടയം, രാജാവിന്‍ പാര്‍വയിലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് തമിഴില്‍നിന്ന് അവര്‍ക്കു കാര്യമായ അവസരം ലഭിച്ചില്ല. മോഹന്‍ലാലിനൊപ്പം ഉസ്താദ്, സുരേഷ് ഗോപിയ്‌ക്കൊപ്പം എഫ്‌ഐആര്‍, മമ്മൂട്ടിയ്‌ക്കൊപ്പം…