
വാർത്തകൾ ഒറ്റനോട്ടത്തിൽ
നിയമസഭയില്‍ നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്കാരിക മന്ത്രി വി.എന്‍ വാസവന്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…