രാജ്യത്തെ സ്മാർട്ട് സിറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഇൻഡോർ ഒന്നാമത്, പട്ടികയിൽ ഇടം പിടിക്കാതെ കേരളം

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളമോ കേരളത്തിലെ ഏതെങ്കിലും നഗരമോ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചില്ല. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു കീഴിലെ സ്മാര്‍ട്ട് സിറ്റി മിഷനാണ് സ്മാര്‍ട്ട് സിറ്റി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനു മുന്‍പ് 2018,2019, 2020 വര്‍ഷങ്ങളില്‍ ഈ പുരസ്കാരങ്ങള്‍ നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക്…

Read More

യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള ഭീമൻ മുഴ; സംഭവം മധ്യപ്രദേശിലെ ഇൻഡോറിൽ

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 15 കിലോ ഭാരം വരുന്ന ഭീമൻ മുഴ. മധ്യപ്രദേശിലെ ഇൻഡോറിൽ സംഭവം. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്. ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചതെന്നും…

Read More

മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി

മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…

Read More

ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം 11 ആയി; പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബാലേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാമനവമി ആഘോഷണങ്ങൾക്കിടെയാണ് അപകടം. പരുക്കേറ്റവരെ തൊട്ടടുത്തുള്ള രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി…

Read More