ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും: ഉറപ്പ് നൽകി ഇന്തോനേഷ്യ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ  100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേ​ഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു. ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും. ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ…

Read More

ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം; ബ്രിക്സ് അം​ഗരാജ്യങ്ങളുടെ എണ്ണം ആറായി

വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യക്ക് അം​ഗത്വം നൽകിയ കാര്യം അറിയിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്.ഇന്തൊനേഷ്യ കൂടി വന്നതോടെ രാജ്യങ്ങളുടെ എണ്ണം ആറായി. കൂട്ടായ്മയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ലോകത്തെ പ്രധാന വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നന് അം​ഗത്വം പ്രയോജനപ്പെടുത്തുമെന്ന് ഇന്തൊഷ്യ അറിയിച്ചു. ലോകത്ത്…

Read More

ജീവികളെ ആകർഷിക്കാൻ ദുർഗന്ധം വമിക്കും; ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുല, സുമാത്രൻ ടൈറ്റൻ ആരം

ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുലയായ സുമാത്രൻ ടൈറ്റൻ ആരം ലണ്ടനിലെ കീ ഗാർഡൻസിൽ വിരിഞ്ഞു. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. ഇതിന് ആയുസ് വളരെക്കുറവാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ഈ പൂങ്കുല കൊഴിഞ്ഞുണങ്ങി നശിക്കും. ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ ഇത് കാണപ്പെടുന്നത്. ഈ പൂങ്കുലയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ ​ഗന്ധമാണ്, അഴുകിയ മാംസത്തിന്റേത് പോലെയുള്ള ദുർ​ഗന്ധമാണിതിന്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പൂവായ സുമാത്രയിൽ തന്നെയുള്ള റഫ്ലേഷ്യയുമായി പലപ്പോഴും ഇതിനെ…

Read More

ഇതെന്താ പെയിന്റടിച്ച് വെച്ചിരിക്കുയാണോ? കളർഫുള്ളായ യൂക്കാലിപ്റ്റസ് മരങ്ങൾ

യൂക്കാലിപ്റ്റസ് മരങ്ങൾ നമ്മുക്ക് പരിചിതമാണ്. എന്നാൽ മഴവിൽ നിറത്തിലുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും കളർഫുൾ മരമെന്നാണ് ഇവ അറിയപ്പെടുന്നത്. എന്നാൽ ഈ മരം കണ്ടാൽ ആരായലും ഇത് പെയിന്റടിച്ചു വച്ചിരിക്കുകയല്ലെ എന്ന് ചോ​ദിച്ച് പോകും. ഓരോ സീസണിലും മരത്തിന്റെ തൊലിയിൽ വരുന്ന വ്യതിയാനങ്ങൾ കാരണമാണ് മരത്തിൽ ഇത്ര നിറഭേദങ്ങൾ വരുന്നത്. യൂക്കാലിപ്റ്റസ് ഡെഗ്ലുപ്റ്റ എന്നു ശാസ്ത്രീയ നാമമുള്ള ഈ റെയിൻബോ മരം കാണണമെങ്കിൽ ഇന്തൊനീഷ്യ, പാപ്പുവ ന്യൂഗിനി, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങിൽ പോകണം. 60…

Read More

മേൽക്കൂരയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ഒരു വീടിന്റെ ഓട് പൊളിച്ച് കയറിയ ഒരു സ്കൂട്ടർ, അതിൽ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള ഈ വീഡിയോ കണ്ട് നെറ്റിസൺസ് അന്തവിട്ടു. റോഡില്‍ നിന്നും അല്പം താഴ്ന്നാണ് വീടുള്ളത് അതുകൊണ്ട് തന്നെ റോഡിന് സമാന്തരമായി അല്പം ഉയര്‍ന്നാണ് വീടിന്‍റെ മേല്‍ക്കൂര നിൽക്കുന്നത്. കുട്ടികള്‍ വാഹനമോടിച്ച് അബദ്ധത്തിൽ വീടിന് മുകളിലേക്ക് കയറിയതാണ്. അപകടകരാമായ സാഹചര്യത്തിലാണുള്ളതെങ്കിലും പെണ്‍കുട്ടികള്‍ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നതാണ് അതിശയിപ്പിക്കുന്നത്. കുടുങ്ങി കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ ഒരാൾ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്തായാലും ഇരുവരും നിസാരമായ…

Read More

‘പ്രൈംമിനിസ്റ്റർ ഒഫ് ഭാരത്’; പ്രധാനമന്ത്രിയുടെ ഇന്തൊനീഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പിലും ഭാരത്

പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തി. പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് സംബിത് പാത്രയുൾപ്പെടെയുള്ള നേതാക്കൾ കുറിപ്പ് പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രസിഡന്റ് ഒഫ് ഭാരത് എന്ന പേരിൽ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ ഈ മാസം ഒൻപതിന് അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ ‘പ്രസിഡന്റ് ഒഫ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ……………………….. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ……………………….. കുസാറ്റ് പ്രൊഫസര്‍ നിയനമത്തില്‍ ക്രമക്കേടെന്ന്…

Read More

ഇന്തോനേഷ്യയില്‍ മരിച്ച കുട്ടികളുടെ എണ്ണം 133 കടന്നു; സിറപ്പുകള്‍ക്കും രാജ്യത്ത് നിരോധനം

ഇന്തോനേഷ്യയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ചു . മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിരോധന ഉത്തരവ്. സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം 133 കുട്ടികളാണ് ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി മരിച്ചത്. സിറപ്പ് നിരോധത്തെ തുടര്‍ന്ന് ഇന്തോനേഷ്യ, രാജ്യത്തെ കുട്ടികളിലെ 200ലധികം വൃക്കരോഗികളെകുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച 133 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്. ഔദ്യോഗിക കണക്ക് ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗാംബിയയിലെ 70…

Read More