
‘സ്വന്തം മക്കളുടെ അമ്മയാണ്, ഇങ്ങനെ ഉപേക്ഷിക്കാൻ അവകാശമില്ല’; ജയം രവിയെ പരോക്ഷമായി വിമർശിച്ച് ഖുശ്ബു
ജയം രവിയും ഭാര്യ ആരതിയും വിവാഹ മോചിതരാകുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ജയം രവിയെ നേരിട്ട് കണ്ട് സംസാരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ലെന്നാണ് ആരതി പറയുന്നത്. ആരതിയും ആരതിയുടെ കുടുംബവുമായും ജയം രവി കടുത്ത നീരസത്തിലാണെന്നാണ് സൂചന. നിർമാതാവ് സുജാത വിജയകുമാറാണ് ആരതി രവിയുടെ അമ്മ. ഇവരുടെ പ്രൊഡക്ഷൻ ഹൗസിന്റെ സിനിമകളിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണലായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളും മറ്റും വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ…