‘കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശം; ഒരാളെയും വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്’: പരോക്ഷ വിമർശനവുമായി ശ്രീമതി

സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങൾ വിമർശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താൻ ഒരിക്കലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.  “ഞാനിന്നേവരെ ചീത്ത വാക്ക് ഉപയോഗിക്കാത്ത ആളാണ്. എന്നെ എത്രയോ വിമർശിച്ച ഒരുപാട് കേസുകളുണ്ട്. പത്രമാധ്യമങ്ങൾ എന്നെ കുത്തി കീറി മലർത്തി കൊന്നിട്ടുണ്ട്. പക്ഷേ ഞാൻ ചീത്ത വാക്ക് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയുമില്ല. കൃഷ്ണദാസെന്താണ് പറഞ്ഞതെന്ന്…

Read More

‘ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ’്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി

സിപിഎമ്മിന്റെ ചില പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ടർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.

Read More

‘ചിറ്റാ’ അസ്വസ്ഥതയുണ്ടാക്കിയെന്ന് പരാതി, ‘മൃഗ’ത്തിന് കയ്യടിയും; സിദ്ധാർത്ഥ്

ചിറ്റാ എന്ന തന്റെ സിനിമ കണ്ടാൽ അസ്വസ്ഥതയുളവാകുമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ധാർത്ഥ്. രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത അനിമൽ എന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. എന്നാൽ ഈ സിനിമയുടെ പേര് അനിമൽ എന്ന് നേരിട്ടുപറയാതെ മൃഗം എന്ന വാക്കാണ് സിദ്ധാർത്ഥ് പ്രയോഗിച്ചത്. ജെ.എഫ്.ഡബ്ലിയൂ പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ. ചിറ്റാ എന്ന ചിത്രംകണ്ട ഒരു സ്ത്രീകളും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ധാർത്ഥ്…

Read More

ബിജെപിയെ പരോക്ഷമായി പരിഹസിച്ചത് അഖിലേഷ് യാദവ്

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം അഹമ്മദാബാദിനു പകരം ലഖ്നൗവിലാണ് നടന്നതെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് അഖിലേഷ് ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ചത്. മത്സരം ലഖ്നൗവിലായിരുന്നെങ്കില്‍ ടീം ഇന്ത്യക്ക് മഹാവിഷ്ണുവിന്‍റെയും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻ സമാജ്‌വാദി പാർട്ടി സർക്കാർ ‘ഏകാന സ്റ്റേഡിയം’ എന്നാണ് പേര് നല്‍കിയിരുന്നത്. മഹാവിഷ്ണുവിന്‍റെ പേരുകളിലൊന്നാണ് ഏകന. പിന്നീട്, 2018-ൽ…

Read More