‘ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങി വന്നാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ആർട്ടിക്കിൾ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഒരു കാരണവശാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ…

Read More

പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട; സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്രീയം; ജി സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ വയനാട് മത്സരിക്കുന്ന പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ ജി സുധാകരൻ. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയാണത്രേ. മുഖവും അതു പോലെ തന്നെയെന്ന് പറയുന്നു. എന്തിൻറെ സൂക്കേടാണ്. മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ. എന്തിനാണ് സൗന്ദര്യം പറയുന്നത്. സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവർത്തനം. ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ. ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ല. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച…

Read More

ഇന്ദിരാഗാന്ധിയേയും കരുണാകരനേയും കുറിച്ചുള്ള പരാമര്‍ശം; മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് സുരേഷ് ഗോപി

ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്‍റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരൻ കോൺഗ്രസിന്‍റെ പിതാവും കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല..ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും.കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു. പൂങ്കുന്നം മുരളീ മന്ദിരത്തില്‍ പത്മജ വേണുഗോപാലിനൊപ്പം കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡലപത്തില്‍ ഇന്നലെ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തനിക്ക് മാതൃകകളായവരെപ്പറ്റി സുരേഷ്ഗോപി…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിയ സംഭവം; കോൺഗ്രസിനെയും പ്രിയദർശനേയും കടന്നാക്രമിച്ച് കെ.ടി ജലീൽ എം.എൽ.എ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേര് വെട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. എത്ര കോൺഗ്രസ് നേതാക്കന്മാർ വിഷയത്തിൽ പ്രതികരിച്ചുവെന്ന് കെടി ജലീൽ ചോദിച്ചു. നിയമസഭയിലാണ് കെടി ജലീലിന്റെ പ്രതികരണം. കോൺഗ്രസ്സിന്റെ പ്രതിഷേധം ഒരിടത്തും കണ്ടില്ല. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്നും ജലീൽ പറഞ്ഞു. പ്രിയദർശൻ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയത്. ഇതിനെതിരായാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍‍. ഇന്ദിരാഗാന്ധിയെപ്പോലെ തീവ്രനയമാണ് മോദിക്കെന്നാണ് കേജ്‍രിവാള്‍ ആരോപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം. വരും ദിവസങ്ങളില്‍ പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ തോറും കയറിയിറങ്ങി മോദിയുടെ തീവ്ര നിലപാടുകളെ തുറന്ന് കാണിക്കുമെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അവര്‍ ഉത്തരം തരുമെന്നും ജനം ദേഷ്യത്തിലാണെന്നും കൂട്ടിച്ചേർത്തു.

Read More

“100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെ”; വെല്ലുവിളിച്ച് ഖാർ​ഗെ

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർ​ഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ…

Read More

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല; ഇന്ദിരയും രാജീവും അപകടത്തിൽ മരിച്ചവർ: ഗണേഷ് ജോഷി

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് ഖേദമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളും…

Read More